Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ravada Chandrasekhar

പോ​ലീ​സി​ന് നേ​രെ ന​ട​ക്കു​ന്ന അ​തി​ക്ര​മം; പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി ഡി​ജി​പി

തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സി​ന് നേ​രെ ന​ട​ക്കു​ന്ന അ​തി​ക്ര​മ​ങ്ങ​ളി​ൽ അ​തൃ​പ്തി​യും പ്ര​തി​ഷേ​ധ​വും രേ​ഖ​പ്പെ​ടു​ത്തി ഡി​ജി​പി റ​വാ​ഡ ച​ന്ദ്ര​ശേ​ഖ​ർ. പോ​ലീ​സു​കാ​ർ സ്വ​ന്തം ചു​മ​ത​ല​ക​ളു​മാ​യി ധൈ​ര്യ​മാ​യി മു​ന്നോ​ട്ടു പോ​ക​ണം.

പോ​ലീ​സി​ന് നേ​രെ​യു​ണ്ടാ​കു​ന്ന അ​തി​ക്ര​മ​ങ്ങ​ളി​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും പോ​ലി​സീ​ന്‍റെ ഔ​ദ്യോ​ഗി​ക ഫേ​യ്സ്ബു​ക്ക് പേ​ജി​ൽ പ​ങ്കു​വ​ച്ച് വീ​ഡി​യോ​യി​ൽ ഡി​ജി​പി പ​റ​ഞ്ഞു. രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളും യു​വ​ജ​ന സം​ഘ​ട​ന​ക​ളും പോ​ലീ​സു​മാ​യി സ​ഹ​ക​രി​ക്ക​ണം.

സ​മൂ​ഹ​ത്തി​ൽ സ​മാ​ധാ​ന​വും നീ​തി​യും ന​ട​പ്പാ​ക്കു​ന്ന പോ​ലീ​സു​മാ​യി സ​ഹ​ക​രി​ക്കേ​ണ്ട​ത് ഓ​രോ പൗ​ര​ന്‍റെ​യും ക​ട​മ​യാ​ണെ​ന്ന് ഡി​ജി​പി പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം തി​രു​വ​ന​ന്ത​പു​ര​ത്ത് ഡി​വൈ​എ​ഫ്ഐ​ക്കാ​ർ പോ​ലീ​സു​കാ​ര​നെ മ​ർ​ദി​ച്ച​തും പോ​ലീ​സ് ജീ​പ്പ് ത​ട​ഞ്ഞ​തും വി​വാ​ദ​മാ​യി​രു​ന്നു.

Kerala

തൃ​ശൂ​രി​ലെ ക​സ്റ്റ​ഡി മ​ർ​ദ​നം: ക​ടു​ത്ത ന​ട​പ​ടി ഉ​ണ്ടാ​കും, പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ല്ല സ​മീ​പ​നം ഉ​ണ്ടാ​ക​ണ​മെ​ന്ന് ഡി​ജി​പി

തി​രു​വ​ന​ന്ത​പു​രം: തൃ​ശൂ​ർ കു​ന്നം​കു​ള​ത്ത് യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വി​നെ പൊ​ലീ​സു​കാ​ർ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ ക​ടു​ത്ത ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന് ഡി​ജി​പി റ​വാ​ഡ ച​ന്ദ്ര​ശേ​ഖ​ർ. ക​സ്റ്റ​ഡി മ​ർ​ദ​നം ഒ​രു കാ​ര​ണ​വ​ശാ​ലും അ​നു​വ​ദി​ക്കി​ല്ലെ​ന്നും സം​ഭ​വ​ത്തി​ൽ ക​ർ​ശ​ന ന​ട​പ​ടി ഉ​റ​പ്പാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന ന​ട​ത്തും. വീ​ഴ്ച​യു​ണ്ടാ​യാ​ൽ ക​ടു​ത്ത ന​ട​പ​ടി​യെ​ടു​ക്കും. പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ല്ല സ​മീ​പ​നം ഉ​ണ്ടാ​ക​ണം. മൃ​ദു​ഭാ​വേ ദൃ​ഢ കൃ​ത്യ എ​ന്ന ആ​പ്ത​വാ​ക്യം സൂ​ക്ഷി​ക്ക​ണ​മെ​ന്നും ഡി​ജി​പി ഒ​രു വാ​ർ​ത്താ ചാ​ന​ലി​നോ​ടു പ്ര​തി​ക​രി​ച്ചു.

ക​സ്റ്റ​ഡി മ​ർ​ദ​നം സം​ബ​ന്ധി​ച്ച് തൃ​ശൂ​ർ ‍ഡി​ഐ​ജി ഹ​രി​ശ​ങ്ക​ർ ഡി​ജി​പി​ക്കു റി​പ്പോ​ർ​ട്ട്‌ ന​ൽ​കി​യി​രു​ന്നു. ക്രൂ​ര​മ​ർ​ദ​ന​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു ന​ട​പ​ടി. പ​രാ​തി ഉ​യ​ർ​ന്ന അ​ന്നു ത​ന്നെ ന​ട​പ​ടി​യെ​ടു​ത്തെ​ന്നും കോ​ട​തി ഉ​ത്ത​ര​വ് വ​ന്ന ശേ​ഷം തു​ട​ർ​ന​ട​പ​ടി ആ​കാ​മെ​ന്നു​മാ​ണ് റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്.

Kerala

ത​ന്‍റെ പ്ര​തി​ക​ര​ണം മാ​ധ്യ​മ​ങ്ങ​ൾ വ​ള​ച്ചൊ​ടി​ച്ചു, സി​പി​എ​മ്മി​നെ താ​റ​ടി​ച്ചു​കാ​ണി​ക്കാ​ൻ ശ്ര​മ​മെ​ന്ന് പി. ​ജ​യ​രാ​ജ​ൻ

ക​ണ്ണൂ​ര്‍: റ​വാ​ഡ ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ ഡി​ജി​പി നി​യ​മ​നം സം​ബ​ന്ധി​ച്ച ത​ന്‍റെ പ്ര​തി​ക​ര​ണം മാ​ധ്യ​മ​ങ്ങ​ള്‍ വ​ള​ച്ചൊ​ടി​ച്ചെ​ന്ന് സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം പി. ​ജ​യ​രാ​ജ​ന്‍. മ​ന്ത്രി​സ​ഭാ തീ​രു​മാ​ന​ത്തെ അ​നു​കൂ​ലി​ച്ചാ​ണ് താ​ന്‍ പ​റ​ഞ്ഞ​ത്. എ​ന്നാ​ല്‍, ചി​ല മാ​ധ്യ​മ​ങ്ങ​ള്‍ പ്ര​ത്യേ​ക താ​ത്പ​ര്യ​പ്ര​കാ​രം അ​ത് ദു​ർ​വ്യാ​ഖ്യാ​നം ചെ​യ്തെ​ന്നും സി​പി​എ​മ്മി​നെ താ​റ​ടി​ച്ചു​കാ​ണി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണി​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

പാ​ല​ക്കാ​ട് മാ​ധ്യ​മ​സു​ഹൃ​ത്തു​ക്ക​ള്‍ വ​ന്ന് ക​ണ്ട​പ്പോ​ഴാ​ണ് പു​തി​യ ഡി​ജി​പി​യാ​യി റ​വാ​ഡ ച​ന്ദ്ര​ശേ​ഖ​റി​നെ തീ​രു​മാ​നി​ച്ച കാ​ര്യം അ​റി​ഞ്ഞ​ത്. ഞാ​ന്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​മൊ​ന്നും വി​ളി​ച്ചി​ട്ടി​ല്ല. സ​ര്‍​ക്കാ​ര്‍ തീ​രു​മാ​ന​ത്തെ​ക്കു​റി​ച്ച് അ​ഭി​പ്രാ​യം പ​റ​യേ​ണ്ട​ത് സ്വ​ഭാ​വി​ക​മാ​യും സ​ര്‍​ക്കാ​രാ​ണ്. പാ​ര്‍​ട്ടി അ​ല്ല​ല്ലോ സ​ര്‍​ക്കാ​രി​നോ​ട് നി​ര്‍​ദേ​ശി​ക്കേ​ണ്ട​ത്. കേ​ന്ദ്രം ന​ല്‍​കി​യ മൂ​ന്നു​പേ​രു​ക​ളി​ല്‍ ഒ​രാ​ളെ സം​സ്ഥാ​നം മെ​റി​റ്റ് അ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മി​ച്ചു. അ​തി​നെ​തി​രാ​യി താ​ന്‍ ഒ​ന്നും പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും ജ​യ​രാ​ജ​ന്‍ കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Corehub Up